കല്ലൂർപ്പുള്ളി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.
എരമംഗലം ശ്രീ
കല്ലൂർപ്പുള്ളി മഹാവിഷ്ണു ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു. മോഹൻദാസ് ഗുരുസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ മരത്തംകോട് മഠപതി ജ്യോതിപ്രകാശ് ഗുരുസ്വാമിയുടെ മകനും സംഘവുമാണ് മുഴുവൻ വിളക്ക് കുറിച്ചത്. വൃശ്ചികം 17 ഡിസംബർ രണ്ടിനാണ് അയ്യപ്പൻ വിളക്ക്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം സംരക്ഷണ സമിതി അംഗങ്ങളും തത്ത്വമസി വിളക്ക് കമ്മിറ്റി അംഗങ്ങളും മാതൃ സമിതി അംഗങ്ങളും ഭക്തരും നാട്ടുകാരും പങ്കെടുത്തു. എരമംഗലം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും പാലക്കൊമ്പ് എഴുന്നൊള്ളിപ്പും താലവും അന്നദാനവും അയ്യപ്പൻ വിളക്കിൻ്റെ ഭാഗമായി നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments