മിഥുനം പബ്ലിക്കേഷൻസ് ഗായകപുരസ്കാരം ശിവാനന്ദൻ അയിരൂരിന് സമ്മാനിച്ചു.
മലപ്പുറത്തെ ഷോർട്ട് ഫിലിം സന്ദേശവാഹകരായ മിഥുനം പബ്ലിക്കേഷൻസ് ഇത്തിരി നേരത്തിൻ്റെ മികച്ച ഗായകനായി ശിവാനന്ദൻ അയിരൂരിനെ തെരെഞ്ഞെടുത്തു. എന്നോടും പറയണം എന്ന ആൽബത്തിലെ ഗാനത്തിനാണ് പുരസ്ക്കാരം . ഗായകനും നടനുമായ ശിവദാസ് വാര്യർ പുരസ്ക്കാരം സമ്മാനിച്ചു. മലപ്പുറം കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ഗാനരചയിതാവ് കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണിൽതൊടി അദ്ധ്യക്ഷത വഹിച്ചു. ഗായിക ഗിരിജ, ദീപ മേലേടത്ത്, കഥാകൃത്ത് സുരേഷ് തെക്കീട്ടിൽ ,കവി മുരളീധർ കൊല്ലത്ത് ,ഡെയ്സി മടത്തിശ്ശേരി, ഓമന വേലായുധൻ കുട്ടി, കവി വിഷ്ണുനാരായണൻ എന്നിവർ പ്രസംഗിച്ചു. കവി ജി.കെ. സ്വാഗതവും സംവിധായകൻ സുധീർ ബാബു വെങ്കിട്ട നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments