വെൽഫെയർ പാർട്ടി സമര സംഗമം സംഘടിപ്പിച്ചു
ആർഎസ്എസ്- ഇടതുപക്ഷ സർക്കാർ അവിശുദ്ധ കൂട്ടുകെട്ട് എല്ലാ മറയും നീക്കി
പുറത്തുവന്നിരിക്കുകയാണെന്നും,
കേരളം മണിപ്പൂരാക്കാനുള്ള കുൽസിതശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി എരുമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മൂരിയ്യത്ത് അധ്യക്ഷത വഹിച്ചു,
തവനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ഷാജഹാൻ നാലേപാട്ട്
മുഖ്യപ്രഭാഷണം നടത്തി മുഹമ്മദ് കൈതവായിൽ സ്വാഗതവും, അക്ബർ എരമംഗലം നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments