വെളിയങ്കോട് പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ മന്ത് പരിശോധനയ്ക്ക് തുടക്കമായി
മന്ത് പ്രതിരോധത്തിന്റെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിലെ അതിഥിത്തൊഴിലാളികളുടെ മന്ത് പരിശോധനയ്ക്കു തുടക്കമായി.
പഞ്ചായത്തിന്റെ ചില സ്‌ഥലങ്ങളിൽ മന്തിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എരമംഗലത്തും വെളിയങ്കോട്ടും രാത്രികാല പരിശോധന നടത്തുന്നത്. വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന നൂറുകണക്കിന് അതിഥിത്തൊഴിലാളികളെയാണ് ഉദ്യോഗസ്ഥരും ക്വാർട്ടേഴ്സ് ഉടമകളും ക്യാംപിലേക്ക് എത്തിക്കുന്നത്.
പഞ്ചായത്തിലെ അതിഥി ത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ തിരിച്ച്, വരും ദിവസങ്ങളിൽ മന്ത് പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മെഡിക്കൽ ഓഫിസർ സി.എം. അക്ഷയ് കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ജാഫർ, വി. ഷാജി എന്നിവരും ആശവർക്കർമാരും പരിശോധനയ്ക്കു നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments