പി ഡി പി മേഖലാ നേതൃ ക്യാമ്പ് ഒക്ടോബർ 12 ശനിയാഴ്ച പൊന്നാനിയിൽ
മുന്നൊരുക്കം 2024 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മെയ് മുതൽ ആരംഭിച്ച വാർഡ് പഞ്ചായത്ത് മണ്ഡലം പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 12 ശനിയാഴ്ചപൊന്നാനി ഉറൂബ് നഗറിലെ വെസ്റ്റ് മലബാർ ഓഡിറ്റോറിയത്തിൽ പിഡിപി മേഖലാ നേതൃ ക്യാമ്പ് നടക്കും.
ക്യാമ്പ് പാർട്ടി വൈസ് ചെയർമാൻ ശശി പൂവൻചിന ഉദ്ഘാടനം ചെയ്യും, സംസ്ഥാന കമ്മിറ്റി ട്രഷറർ ഇബ്രാഹീം തിരൂരങ്ങാടി, സംസ്ഥാന സെക്രട്ടറി രാജി മണി തൃശ്ശൂർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സക്കീർ പരപ്പനങ്ങാടി, ഹുസൈൻ കാടാമ്പുഴ, ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ,ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ വിമൺസ് ഇന്ത്യാ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി സൈനബ ഫൈസൽ, പങ്കെടുക്കും.
വിവിധ സഷനുകളിലായി
പാർട്ടി സംഘടനാ കാര്യ ജനറൽ സെക്രട്ടറി വി.എം. അലിയാർ, ഇൻ്റർനാഷണൽ ട്രൈനർ അബ്ദുൽ വാഹിദ്, അബ്ദുൽ ബാരി മാഷ് മാളിയക്കൽ, ബീരാൻകുട്ടി പറശ്ശേരി ക്ലാസ് എടുക്കും.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി, പൊന്നാനി മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി, തിരൂർ മണ്ഡലം പ്രസിഡന്റ് ബീരാൻ ഹാജി അനന്താവൂർ, തവനൂർ മണ്ഡലം സെക്രട്ടറി സലാം അതളൂർ, പൊന്നാനി മണ്ഡലം സെക്രട്ടറി നിഷാദ് ചെങ്ങരംകുളം സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments