മലപ്പുറം ജില്ലയിലെ 16 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി; രേഖകള്‍ പരിശോധിക്കാന്‍ ഒക്ടോബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് അവസരം
മലപ്പുറം ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേക്കായി ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന 16 വില്ലേജുകളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കി നിയമപ്രകാരമുള്ള പരസ്യം പ്രസിദ്ധീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രേഖകള്‍ അന്തിമമാക്കി കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏറനാട് താലൂക്കിലെ മലപ്പുറം, തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍, മാറാക്കര, നടുവട്ടം, പെരുമണ്ണ, പൊന്‍മുണ്ടം, അനന്താവൂര്‍, ചെറിയമുണ്ടം, വെട്ടം, തലക്കാട്, തിരുന്നാവായ, മംഗലം, പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം, പെരുമ്പടപ്പ്, വെളിയങ്കോട്, നന്നമുക്ക് എന്നീ വില്ലേജുകളിലെ ഫീല്‍ഡ് സര്‍വേയാണ് പൂര്‍ത്തിയായിട്ടുള്ളത്.
ഈ വില്ലേജുകളിലെ റിക്കാഡുകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഇനിയും ഉറപ്പു വരുത്തിയിട്ടില്ലാത്ത ഭൂ ഉടമകള്‍ക്ക് അതത് വില്ലേജുകളില്‍ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പ് ഓഫീസുകളിലെത്തി തങ്ങളുടെ ഭൂമി ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം. ആക്ഷേപങ്ങളുണ്ടെങ്കില്‍ ഒക്ടോബര്‍ 30 വരെ പരാതി നല്‍കാനും അവസരമുണ്ട്.
ഭാവിയിലുണ്ടാകാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ ഭൂ ഉടമകളും തങ്ങളുടെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
രേഖകള്‍ പരിശോധിക്കുന്നതിനായി താഴെ കാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.
മലപ്പുറം, - 9497689836
കുറുമ്പത്തൂര്‍ - 7907063769
മാറാക്കര - 9446447398
നടുവട്ടം - 7907184191
പെരുമണ്ണ - 9048615650
പൊന്‍മുണ്ടം - 9446939884
അനന്താവൂര്‍ - 9495704613
ചെറിയമുണ്ടം - 8848982019
വെട്ടം - 9447844290
തലക്കാട് - 9048920415
തിരുന്നാവായ - 9447903360
മംഗലം - 9947044696
പൊന്നാനി നഗരം - 9961907427
പെരുമ്പടപ്പ് - 8547698138
വെളിയങ്കോട് - 8848982019
നന്നമുക്ക് - 8547133085
*യന്ത്രവത്കൃത നടീല്‍ പരിശീലനം*
യന്ത്രവത്കൃത നടീല്‍ തൊഴില്‍ സംരംഭമായി നടത്താന്‍ ആഗ്രഹിക്കുന്ന തൃശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണമിഷന്‍ അഞ്ച് ദിവസത്തെ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 8281200673 എന്ന വാട്‌സാപ്പ് നമ്പറില്‍ പേരും അഡ്രസ്സും ടൈപ്പ് ചെയ്ത് ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.
*ദര്‍ഘാസ് ക്ഷണിച്ചു*
പുല്ലാനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലെ അസി. റോബോട്ടിക് ടെക്‌നീഷ്യന്‍, ത്രീ ഡി പ്രിന്റിങ് ഓപ്പറേറ്റര്‍ കോഴ്‌സുകള്‍ നടത്തുന്നതിന് റോബോട്ടിക് ട്രെയിനിങ് കിറ്റും ത്രീ ഡി പ്രിന്ററും അനുബന്ധ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് മുദ്ര വച്ച കവറുകളില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 25ന് വൈകീട്ട് നാല് വരെ ഫോറം ലഭിക്കും. നവംബര്‍ 11ന് വൈകീട്ട് നാല് വരെ ദര്‍ഘാസ് സ്വീകരിക്കും. നവംബര്‍ 12ന് ഉച്ചക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961218638, 7012186697.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments