ഹജ്ജ് 2025 തിരഞ്ഞെടുക്കപ്പെട്ടവർ
ഒന്നാം ഗഡു അടക്കുന്നതിനുള്ള തിയ്യതി ഒക്ടോബർ 31 വരെ നീട്ടി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു തുകയായി ഒരാൾക്ക് 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാനം തീയ്യതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 10 പ്രകാരം അറിയിച്ചിരിക്കുന്നു.
ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31-10-2024നകം പണമടക്കേണ്ടതാണ്.
പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments