പ്രത്യാശ അയിരൂർ ഗ്രാമ സംഗമം: ഒക്ടോബർ 6 ന് നടക്കും
അയിരൂർ ഗ്രാമത്തിന്റെയും സാംസ്കാരിക തനിമയുടെ സംരക്ഷണവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിട്ട് കക്ഷിരാഷ്ട്രീയ മതഭേദമന്യേ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് പ്രത്യാശ അയിരൂർ.
നാട്ടിൽ വ്യാപകമായി വരുന്ന ലഹരിയുടെ വിപത്തിനെതിരെയുള്ള ബോധവൽക്കരണ പദ്ധതിയാണ് പ്രഥമ ദൗത്യം ആയി പ്രത്യാശ ഏറ്റെടുക്കുന്നത്.
തുടർന്ന് നാടിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വികസനവും ക്ഷേമപ്രവർത്തനങ്ങളും പ്രത്യാശ ഉദ്ദേശിക്കുന്നുണ്ട്.
ഒക്ടോബർ 6 ഞായറാഴ്ച 2.00 pm ന് പ്ലസന്റ് പാലസ് ഓഡിറ്റോറിയത്തിൽ ഒരു വിപുലമായ പൊതു പരിപാടി ഗ്രാമ സംഗമം എന്ന പേരിൽ ഒരുക്കുകയാണ്.
ബഹു. ഡെപ്യൂട്ടി കളക്ടർ & അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീ. എൻ. എം. മെഹറലി സംഗമം ഉദ്ഘാടനം ചെയ്യും.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് വിമുക്തി സ്‌പെഷ്യൽ ഓഫീസർ ശ്രീ. കെ. ഗണേശൻ നേതൃത്വം നൽകും.
പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായ ഡോ.മേരി മെറ്റിൽഡ പേരന്റിംഗ് സെഷന് നേതൃത്വം നൽകും.
പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും.
സംഗമത്തിന്റെ പ്രചരണാർത്ഥം അയൽക്കൂട്ടങ്ങൾ ,ക്ലബ്‌കൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ യോഗങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു. പ്രദേശത്തെ എല്ലാ വീടുകളും സന്ദർശിച്ചു ഗൃഹ സമ്പർക്ക സ്‌ക്വാഡ് വർക്കും നടന്നു.
സംഗമത്തിൽ ആയിരത്തോളമാളുകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പത്ര സമ്മേളനത്തിൽ TC കുഞ്ഞിമുഹമ്മദ്, ശുകൂർ ക്ഷീരബലം, അബ്ദുൽ ലത്തീഫ്. എം, എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments