സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ല :
മാറഞ്ചേരിയിൽ 600 ഏക്കർ പുഞ്ചപ്പാടം തരിശിടും
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാടശേഖര ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും യോഗത്തിൽ 2024-25 വർഷത്തിൽ പഞ്ചായത്തിലെ 600 ഏക്കർ
പുഞ്ചകൃഷി ഇടവും തരിശിടാൻ പാടശേഖര ഭാരവാഹികൾ തീരുമാനിച്ചു പഞ്ചായത്ത് അധികാരികളുമായി നടന്ന ചർച്ചയിൽ മുൻ വർഷങ്ങളിൽ കർഷകർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കില്ല എന്ന് അറിയിച്ചതിനെ തുടർന്ന് നടന്ന ചർച്ചയിലാണ് പാടശേഖര ഭാരവാഹികൾ കൃഷിയിറക്കേണ്ടന്ന് തീരുമാനിച്ചത് കഴിഞ്ഞവർഷം അധികാരികളുടെ അനാസ്ഥമൂലം കർഷകർക്ക് ലഭിക്കാനുള്ള ആനുകൂല്യം ലഭിച്ചിട്ടില്ല മുൻ വർഷത്തെതിനേക്കാൾ കൃഷിച്ചിലിവവുകൾ വർധിച്ച സാഹചര്യത്തിൽ കർഷകർ നഷ്ടത്തിലാണ് കൃഷി ഇറക്കിയിരുന്നത് ഇപ്പോൾ അധികാരികൾ നേരത്തെയുള്ള ആനുകൂല്യകൂടി ലഭിക്കില്ലെന്നു അറിയിച്ചതിനെ തുടർന്ന് കർഷകരെ കടക്കെണിയിലേക്ക് തള്ളിയിടാൻ കഴിയില്ലെന്ന് ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു
ആയതുകൊണ്ട് കഴിഞ്ഞവർഷേത്തെ ആനുകൂല്യവും മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യത്തിന് തതുല്യമായ ആനുകൂല്യവും ലഭിച്ചാൽ മാത്രമേ കൃഷി ഇറക്കുകയൊള്ളു എന്ന് യോഗത്തിൽ പങ്കെടുത്ത മുഴുവൻ പാടശേഖര ഭാരവാഹികളും ആവശ്യപ്പെട്ടു കൃഷിയോട് പഞ്ചായത്ത് കാണിക്കുന്ന അവഗണനയിൽ പാടശേഖര ഭാരവാഹികൾ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments