പുറങ്ങ് മാരാമുറ്റത്ത് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി
ഇന്നലെ രാത്രി വീട്ടിൽ നിർത്തിയിട്ട വാഹനമാണ് ഇന്ന് വഴിയരികിൽ കത്തിയ നിലയിൽ കണ്ടെത്തിയത്
പുറങ്ങ് മാരാമുറ്റം ചീർപ്പു പാലത്തിനടുത്ത് ഇന്ന് പുലർച്ചെ 03.00 മണിയോടെയാണ് സംഭവം മാരാ മുറ്റം സ്വദേശി പുക്കയിൽ വീട് ജംഷീറിൻ്റെ ബൈക്കാണ് കത്തിയ നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം റോഡിലേക്ക് ഉരുട്ടികൊണ്ട് വന്നാണ് കത്തിച്ചിട്ടുള്ളത്. ലഹരി മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി 9.00 മണിയോടെ പടിഞ്ഞാറ്റുമുറി എന്ന സ്ഥലത്ത് തമ്പടിക്കാൻ വന്ന ചിലരെ ജംഷിറും നാട്ടുക്കാരും കൂടി ചോദ്യം ചെയ്ത് പറഞ്ഞയച്ചിരുന്നു. ആയതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments