സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയുടെ നവസംരംഭം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ പുതിയ സംരംഭത്തിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു. അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും കൂടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. പ്രൌഡ്ഡമായ ചടങ്ങിന് റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഉത്ഘാടനകർമ്മം നിർവഹിച്ചു. സൈബർമീഡിയ സ്വിച്ച്ഓൺ കർമ്മം രാജ്യസഭാ എംപി പി പി സുനീർ നിർവഹിച്ചു. കേരള വഖഫ്ബോർഡ് ചെയർമാൻ അഡ്വ:എം കെ സക്കീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു, മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ എകെ സുബൈർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം വികെഎം ഷാഫി, മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ എന്നിവർ സദസ്സിനോട് സംവദിച്ചു.
കേരള സർക്കാർ ചലച്ചിത്ര അക്കാദമി മികച്ച നടിയായി തെരെഞ്ഞെടുത്ത ബീന ആർ ചന്ദ്രൻ ഏകാംഗ നാടകം അവതരിപ്പിച്ചു. മികച്ച സേവനത്തിന് രാഷ്‌ട്രപതി അവാർഡ് നേടിയ സൈബർക്രൈം പോലീസ് ഓഫീസർ അപർണ ലവകുമാർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വൈറൽ പാട്ടുകാരൻ അഫ്സൽ അക്കു പാട്ട്പാടിയത് കുട്ടികളും മുതിർന്നവരും ഒരു പോലെ ആസ്വദിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാവിരുന്ന് പരിപാടിക്ക് കൂടുതൽ ഉണർവ് നൽകി. നവാഗതരായ വിദ്യാർത്ഥികൾക്ക് സൈബർമീഡിയയുടെ സ്നേഹസമ്മാനം ചടങ്ങിൽ വെച്ച് കൈമാറി. സൈബർമീഡിയ അഡ്മിനിസ്ട്രേറ്റർ അർഷിദ, കോഴ്സ് ഡയറക്ടർ സുനിത ജയരാജ്, അദ്ധ്യാപകരായ അഞ്ജിത, മോനിഷ, റീനു പി ജെ, ഷഫീല നാസർ, പ്രബിത എന്നിവർ ചേർന്ന് നൽകി.
സാംസ്‌കാരിക സാമൂഹിക കലരംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അഡ്വാൻസ്ഡ് സോഫ്റ്റ്‌സ്കിൽട്രൈനെർ ഹസനുൽ ബന്ന, എഡ്യൂക്കേഷൻ കൺസൽട്ടന്റ് അൻഷാദ് കെകെ, മോട്ടിവേഷൻ ട്രൈനെർ ജാബിർ സിദ്ധീഖ്, എന്നിവർ ആശംസകൾ അറിയിച്ചു. ഷബീർ ചങ്ങനാത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ മെഹ്‌റൂഫ് ബില്ല്യനയർ നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments