പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ
പൊന്നാനി കുറ്റിക്കാട് സ്വദേശി കൊട്ടിലിങ്ങൽ ഷംസുദ്ദീൻ 55 വയസ്സ് എന്നയാളെ ആണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ കൗൺസിലിംഗ് ആണ് പീഡന വിവരം പുറത്തിറഞ്ഞത്. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഇതോടെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പോലീസ് കേസെടുത്തു എന്ന് മനസ്സിലായ പ്രതി ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. വിദേശത്ത് അയിരുന്നു പ്രതി അവിടുത്തെ ജോലി ഉപേക്ഷിച്ചു നാട്ടിൽ ഒരു കട നടത്തുക ആയിരുന്നു. ഈ കടയിൽ വന്ന കുട്ടിയെയാണ് പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പൊന്നാനി പോലീസ് സബ് ഇൻസ്പെക്ടർ ആർ .യു. അരുൺ, പോലീസുകാരായ അഷറഫ്, ബിജു, പ്രശാന്ത് കുമാർ, രഞ്ജിത്ത് . എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments