ജനകീയ ജനാധിപത്യത്തിന് കരുത്ത് പകരാന്‍ രംഗത്തിറങ്ങണം: പി ഡി പി
പൊന്നാനി: സാമൂഹിക നീതിക്കും സമഗ്ര വികസനത്തിനും സമാധാന സമൂഹത്തിനും വേണ്ടി ജനകീയ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് പി.ഡി.പി. വൈസ്ചെയര്‍മാന്‍ ശശി പൂവഞ്ചിന പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുന്നൊരുക്കം കാംപയിനിന്റെ ഭാഗമിയി പി.ഡി.പി. മേഖലാ കമ്മിറ്റി പൊന്നാനി ബെസ്റ്റ് മലബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഷംലിക് കടകശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി, സംസ്ഥാന സെക്രട്ടറി രാജി മണി തൃശ്ശൂർ, സെക്രട്ടറിയേറ്റ് മെമ്പർ ഹുസൈൻ കാടാമ്പുഴ, വിമൺസ് ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി സൈനബ ഫൈസൽ, ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ, ജോയിൻ സെക്രട്ടറി നിസാം കാളമ്പാടി, നേതാക്കളായ എം. മൊയ്തുണ്ണി ഹാജി, എം.എ. അഹ്മദ് കബീർ, റാഷിദ് സുൽത്താൻ, ബീരാൻ ഹാജി, ഇസ്മായിൽ പുതുപൊന്നാനി,
യൂസഫ് എടപ്പാൾ, സിദ്ധീഖ് മുസ്ല്യാർ, മുസ്ഥഫ പറവന്നൂർ,അക്ബർ ചുങ്കത്ത്, സുലൈമാൻ ബീരാൻചിറ, മനാഫ് ആതവനാട്, യൂസഫ് കൽപകഞ്ചേരി, സംസാരിച്ചു.
വിവിത പ സെഷനുകളിലായി വി.എം അലിയാർ കോതമംഗലം, ബീരാൻകുട്ടി പറശ്ശേരി, അബ്ദുൽ ബാരി മാസ്റ്റർ, അബ്ദുൽ വാഹിദ് ക്ലാസെടുത്തു. നിഷാദ് ചെങ്ങരംകുളം സ്വാഗതവും, ഫൈസൽ കന്മനം നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments