Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുത്തൻപള്ളി മേഖല തെരുവുനായകൾ കൈയടക്കി ഭീതിയോടെ വിദ്യാർത്ഥികളും യാത്രക്കാരും


പുത്തൻപള്ളി മേഖല തെരുവുനായകൾ കൈയടക്കി 
ഭീതിയോടെ വിദ്യാർത്ഥികളും യാത്രക്കാരും 

പുത്തൻപള്ളി മേഖലയും പരിസര പ്രദേശങ്ങളും തെരുവ് നായ്ക്കൾ കൈയടക്കിയതോടെ ഭീതിയിലായിരിക്കുകയാണ് ഇവിടെയെത്തുന്ന വിദ്യാർത്ഥികളും യാത്രക്കാരും. പുത്തൻപള്ളിയിലെ കച്ചവട സ്ഥാപങ്ങളുടെ വരാന്തകളിലും എ.ടി.എം. കൗണ്ടറുകളിൽവരെ തെരുവുനായ്ക്കൾ കയ്യടക്കിവെച്ചിരിക്കുകയാണ്. ചില നായക്കൂട്ടങ്ങൾ വിദ്യാർത്ഥികൾക്കും മറ്റു യാത്രക്കാർക്കും മുന്നിലേക്ക് കുരച്ചു ചെല്ലുന്നുണ്ട്. പുത്തൻപള്ളി മഖാമിലും ആശുപത്രിയിലും എത്തുന്നവർക്കും ഭീഷണിയായിരിക്കുകയാണ്. രാപകൽ ഇല്ലാതെ ഏത് സമയത്തും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവകളിൽ കുറച്ചു കാലമായി കാണുന്ന അക്രമകരമായ സ്വഭാവം അനിഷ്ട സംഭവങ്ങൾക്കു കാരണമാകുന്നു. തെരുവുനായ്ക്കളിൽനിന്ന് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ ശ്രദ്ധ ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments