സുബൈർ സ്വബാഹി അനുസ്മരണം നടത്തി
വെളിയംകോട്: പി ഡി പി വൈസ് ചെയർമാനായിരുന്ന സുബൈർ സ്വബാഹിയുടെ ഏഴാം ചരമവാർഷികത്തിൽ
വെളിയങ്കോട് വ്യാപാരഭവനിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
സംഗമം പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് അക്ബർ ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം. മൊയ്തുണ്ണി ഹാജി, എം.എ . അഹമദ് കബീർ, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു സംസാരിച്ചു.
സൈനുദ്ധീൻ ബദറു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
മണ്ഡലം സെക്രട്ടറി നിഷാദ് ചങ്ങരംകുളം സ്വാഗതവും, ഹമീദ് വെളിയംകോട് നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments