തുടർച്ചയായി മുപ്പതാം വർഷവും ചാക്യാർകൂത്ത് അവതരിപ്പിച്ച് ഈശ്വരനുണ്ണി ചാക്യാർ.
മൂക്കുതല നവരാത്രി മണ്ഡപത്തിൽ തുടർച്ചയായി മുപ്പതാം വർഷവും ചാക്യാർകൂത്ത് അവതരിപ്പിച്ച് ഈശ്വരനുണ്ണി ചാക്യാർ ശ്രദ്ധേയനായി. കേരള കലാമണ്ഡത്തിൽ നിന്നും വിരമിച്ച ശേഷവും വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന കലാകാരൻ കൂടിയാണ് ഈശ്വരനുണ്ണി. ആരോഗ്യം അനുവദിക്കുന്ന കാലമത്രയും ചാക്യാർകൂത്തുമായി ഇനിയും എത്തുമെന്ന് കൂത്തിന് ശേഷം നിറഞ്ഞ സദസ്സിനോടായി അദ്ദേഹം അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് മൂക്കുതല ദേവസ്വം ചെയർമാൻ കെ.പി. വൽസലൻ അദ്ദേഹത്തിന് ഉപഹാരം കൈമാറി. കെ. കൊച്ചുട്ടി, പി. കൃഷ്ണമൂർത്തി, ശങ്കരനാരായണൻ പന്താവൂർ , സേതുമാധവൻ, സജേഷ് മൂക്കുതല തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments