വെളിയങ്കോട് ബ്ലോക്ക് - മഹിള കോൺഗ്രസ്സ് ക്യാമ്പ് സംഘടിപ്പിച്ചു .
വെളിയങ്കോട് ബ്ലോക്ക് "സാഹസ്" മഹിള കോൺഗ്രസ്സ് ക്യാമ്പ് ഡി.സി.സി. വൈസ് പ്രസിഡൻ്റ് വി .ചന്ദ്രവല്ലി ഉദ്ഘാടനം ചെയ്തു . യു.ഡി. എഫ് . ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ മുഖ്യ പ്രഭാഷണം നടത്തുകയും , മറ്റ് പാർട്ടികളിൾ നിന്ന് കോൺഗ്രസ്സിലേക്ക് വന്ന പ്രവർത്തകരെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു . എരമംഗലത്ത് യു . അബുബക്കർ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റ് സുജിത സുനിൽ അധ്യക്ഷത വഹിച്ചു . "കോൺഗ്രസ്സും ഇന്ത്യയും " എന്ന വിഷയത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫും , "പുതിയ കാലഘട്ടത്തിലെ സംഘടന പ്രവർത്തനം" എന്ന വിഷയത്തെ
ആസ്പദമാക്കി ഷബീർ എടപ്പാളും ക്ലാസ്സെടുത്തു .
കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും , കേരളം ഭരിക്കുന്ന പിണറായി വിജയനും കൂടി കേരളത്തിലെ അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു എന്നും , അനിയന്ത്രിത വിലക്കയറ്റം തടഞ്ഞു നിർത്താൻ നടപടികൾ ആവിഷ്ക്കരിക്കണമെന്നും , നിത്യോപയോഗ സാധനങ്ങൾ ന്യായ വിലക്ക് ലഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങളും , വേതനവും വർദ്ധിപ്പിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു .
സമാപന സമ്മേളനം മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഷഹർബാൻ ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം ചെയർമാൻ കൂടിയായ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു , മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ഫാത്തിമ എറവക്കാട് , ആമിനക്കുട്ടി , കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ , ബ്ലോക്ക് കോൺഗ്രസ് ' പ്രസിഡൻ്റ് പി.ടി . ഖാദർ ,
മഹിള കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ പ്രവിത പൊന്നാനി , സുലൈഖ റസാഖ് , ഷാഹിത അശ്റഫ് തുടങ്ങിയവർ സംസാരിച്ചു . ഷമി പാലപ്പെട്ടി , ശാന്തിനി , റസ്‌ലത്ത് സെക്കീർ , റീന വേലായുധൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി . വെളിയങ്കോട് മണ്ഡലം പ്രസിഡൻ്റ് നസ്റിൻ ഷാജഹാൻ സ്വഗതവും , ആലങ്കോട് പ്രസിഡൻ്റ് അംബിക ടീച്ചർ നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments