നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാ മസ്‌ജിദ് നാളെ ഉദ്ഘാടനം ചെയ്യും
നവീകരിച്ച മാറഞ്ചേരി ടൗൺ ജുമാ മസ്‌ജിദ് (മസ്‌ജിദുൽ അക്‌ബർ) ൻ്റെ ഉദ്ഘാടനം 24 ഒക്ടോബർ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് സുൽത്താനുൽ ഉലമ കാന്തപുരം
എ.പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന സൗഹാർദ്ധ സമ്മേളനം വഖഫ് ഹജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൊന്നാനി എംഎൽഎ പി നന്ദകുമാർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരി, കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, സിപി ഉബൈദുള്ള സഖാഫി, ഹാഫില്‍ അബൂബക്കർ സഖാഫി പന്നൂർ തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാനും മഹല്ല് ഖത്തീബുമായ കെ.എം യൂസഫ് ബാഖഫി / മഹല്ല് പ്രസിഡണ്ട് പി എം എം അഷ്റഫ്, സ്വാഗതസംഘം ജനറൽ കൺവീനർ യൂസഫ് മാസ്റ്റർ / മഹല്ല് ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം തറയിൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments