Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെള്ളിയാഴ്ച കള്ളൻ പൊന്നാനി പോലീസ് പിടിയിൽ

വെള്ളിയാഴ്ച കള്ളൻ പൊന്നാനി പോലീസ് പിടിയിൽ


വെളിയങ്കോട് ടൗൺ ജുമാ മസ്ജിദിൽ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് എത്തിയ കോട്ടക്കൽ സ്വദേശി ഫൈസൽ പള്ളി പരിസരത്ത് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ഡാഷ് ബോർഡ് കുത്തിത്തുറന്ന് കളക്ഷൻ തുകയായായ 46000 രൂപയോളം കവർന്ന പൊന്നാനി നഗരത്തിൽ താമസിക്കുന്ന പോക്കരകത് ബാവയുടെ മകൻ സമീർ 45 വയസ്സ് എന്നയാളെ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ എസ്ഐ ആർ. യു.അരുൺ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജു കുമാർ, നാസർ ,പ്രശാന്ത് കുമാർ. എസ്. എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . രണ്ടു വർഷം മുമ്പ് പൊന്നാനി പരിസര പ്രദേശങ്ങളിലും പാലപ്പെട്ടിയിലും സമാന രീതിയിൽ പ്രതി മോഷണം നടത്തിയിട്ടുണ്ട്.ചെറിയ തുക നഷ്ടപ്പെട്ടത് മൂലം പരാതിപ്പെടാത്തവരും ഉണ്ട്.പ്രതി വെള്ളിയാഴ്ചകളിൽ റോഡരികിലെ പള്ളികളിലേക്ക് വെള്ള മുണ്ടും വെള്ള ഷർട്ടും മാസ്കും ധരിച്ച് നിസ്കാരത്തിന് എന്ന വ്യാജേന വരികയും പള്ളിയിൽ എല്ലാവരും നിസ്കാരത്തിൽ ഏർപ്പെടുന്ന സമയം പരിസരത്ത് ആളില്ലാത്ത തക്കം നോക്കി ഓട്ടോറിക്ഷകളിലൂം മറ്റും കയറി ഡാഷ് ബോർഡിൽ സൂക്ഷിച്ചിരിക്കുന്ന പണവും മറ്റും കവർന്ന് നിസ്കാരം നടത്താതെ നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി വരുന്നവരുടെ ഒപ്പം നടന്നു പോകുക ആണ് ചെയ്യുന്നത്.നിരവധി സ്ഥലങ്ങളിൽ പ്രതിക്ക് സമാന രീതിയിൽ ഉള്ള കേസുകൾ ഉള്ളതായി അന്വേഷണത്തിൽ അറിവായിട്ടുണ്ട്. വെളിയങ്കോട് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പോലീസ് സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ച് നടത്തിയ നീക്കങ്ങളിൽ പ്രതിയെ തിരിച്ചറിയാൻ സഹായകമായ നിർണായക വിവരങ്ങൾ ലഭിച്ചു.സാധാരണക്കാരായ കളക്ഷൻ ഏജൻ്റുമാരും പെട്ടി വണ്ടികളിൽ ഫ്രൂട്ട്സ് പച്ചക്കറി കച്ചവടം നടത്തുന്നവരാണ് പ്രതിയുടെ ഇരകളായവർ അധികവും. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments