Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വാർഡ് വിഭജനവും അതിർത്തി നിർണയവും സുതാര്യമാക്കണം : കോൺഗ്രസ്


വാർഡ് വിഭജനവും അതിർത്തി നിർണയവും സുതാര്യമാക്കണം : കോൺഗ്രസ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട അതിർത്തി നിർണയം സുതാര്യമാക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു. ഭരണ പക്ഷികളുടെ താല്പര്യ പ്രകാരം രഹസ്യമായി നടത്തുന്ന വാർഡ് വിഭജനത്തിനും, അതിർത്തിനിർണയത്തിനും ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും, സർവ്വകക്ഷിയോഗം വിളിച്ച് അതിർത്തി നിർണയം നടത്തുവാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ തയ്യാറാകണമെന്നും കെപിസിസി സെക്രട്ടറി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എൻ പി നബിൽ അധ്യക്ഷത വഹിച്ചു. മുൻ എം പി സി ഹരിദാസ് പതാക ഉയർത്തി. പിടി അജയ്മോഹൻ, വി സെയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, കെ ശിവരാമൻ, ടി കെ അഷറഫ്, എൻ എ ജോസഫ്, വി ചന്ദ്രവല്ലി, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, പി ഗഫൂർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments