Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു ഡി എഫ് പൊന്നാനി നിയോജക മണ്ഡല നേതൃയോഗം സംഘടിപ്പിച്ചു.


യു ഡി എഫ് പൊന്നാനി നിയോജക മണ്ഡല നേതൃയോഗം സംഘടിപ്പിച്ചു.

UDF ജില്ലാ പി ടി അജയ് മോഹൻ യോഗം ഉദ്ഘാടനം ചെയ്തു . കല്ലാട്ടേൽ ഷംസു സ്വാഗതം പറഞ്ഞ ചടങ്ങിൽ അസംബ്ലി ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു . 

സൗഹ്യദത്തിൻ്റെയും , സമാധാനത്തിൻ്റെയും , വിള നിലമായ മലപ്പുറത്തേയും , അവിടത്തെ ജനങ്ങളേയും ഭീകരവാദികളും , ദേശദ്രോഹികളുമായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ എട്ടാം തിയ്യതി UDF ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സായാഹ്ന ധർണ്ണ വിജയിപ്പിക്കുന്നതിനും , വാർഡ് വിഭജനം ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും ,, അസംബ്ലി തലത്തിൽ UDF നേതൃതല ക്യാമ്പ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു . 

അഡ്വ . ജോസഫ് , വി.കെ.എം . ഷാഫി സിദ്ധീഖ്പന്താവൂർ , ഷാജി കാളിയത്തേൽ , വി. വി. ഹമീദ് , പി.ടി. ഖാദർ , ഷമീർ ഇടിയാട്ടേൻ , എ.കെ. ആലി , മജീദ് വെളിയങ്കോട് , വി .മുഹമ്മദുണ്ണി ഹാജി 
സി. കെ. പ്രഭാകരൻ , മുനീബ് പൊന്നാനി
കെ. കെ. ബീരാൻക്കുട്ടി , ജെ.പി വേലായുധൻ , ശ്രീജിത്ത്‌ മാറഞ്ചേരി , കുഞ്ഞിമുഹമ്മദ് പൊന്നാനി , ഗനി മാറഞ്ചേരി , ഉമ്മർ തലാപ്പിൻ , കെ.ടി. റസാഖ്, , തുടങ്ങിയവർ പങ്കെടുത്തു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments