Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ വിദേശ ഭാഷാ പഠന കേന്ദ്രം ആരംഭിക്കും : പി. നന്ദകുമാർ എം.എൽ.എ


പൊന്നാനിയിൽ വിദേശ ഭാഷാ പഠന കേന്ദ്രം ആരംഭിക്കും : പി. നന്ദകുമാർ എം.എൽ.എ


ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കീഴിൽ ആരംഭിക്കുന്ന 7 മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി കേരള ലംഗ്വേജ് നെറ്റ് വർക്കിന്റെ ഭാഗമായി പൊന്നാനിയിൽ CCEK യുടെ ആഭിമുഖ്യത്തിൽ ഒരു കേന്ദ്രം ആരംഭിക്കുവാൻ 15.10.2024 ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ വച്ച് നടന്ന യോഗത്തിൽ തീരുമാനമായി.

പൊന്നാനിയിൽ ആരംഭിക്കുന്ന കേന്ദ്രം ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക സെൻറർ ഫോർ ഫോറിൻ ലാംഗ്വേജസ് ആൻ്റ് ട്രാൻസ്ലേഷൻ സ്റ്റഡീസ് (Sheikh Sainudheen Makhdoom Memorial Centre for Foreign Languages And Translation Studies ) എന്ന പേരിൽ അറിയപ്പെടും. ഈ കേന്ദ്രത്തിൽ അറബിക് ,ഫ്രഞ്ച്,ഇംഗ്ളീഷ് ,ജർമ്മൻ എന്നിവ ഉൾപ്പെടുന്ന വിദേശ ഭാഷാപഠനത്തിനും വിവർത്തനത്തിനും പ്രാമുഖ്യം നൽകുന്നതായിരിക്കും. യോഗത്തിൽ പൊന്നാനി MLA ശ്രീ പി നന്ദകുമാർ,CCEK ഡയറക്ടർ ശ്രീമതി മാധവിക്കുട്ടി, ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments