പൊന്നാനി എം.ഇ.എസ്. കോളേജിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ. ശ്രമം - എം.എസ്.എഫ്.
പൊന്നാനി: എം.ഇ.എസ്. കോളേജിലെ 2024 -25 വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പരാജയഭീതി മൂലം അട്ടിമറിക്കാൻ എസ്.എഫ്.ഐ. ശ്രമമെന്ന് എം.എസ്.എഫ്. ആരോപിച്ചു. ഒക്ടോബർ പത്തിന് കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ മുഴുവൻ കോളേജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ച നോമിനേഷനും, സൂക്ഷ്മ പരിശോധനുമായിരുന്നു. ഒൻപത് ഡിപ്പാർട്ട്മെന്റുകളിലെ സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ എട്ട് യു.ഡി.എസ്.എഫ്. സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. ഈ സാഹചര്യത്തിലാണ് സൂക്ഷ്മ പരിശോധന എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ അലങ്കോലപ്പെടുത്തുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തത്.nഇനിയും മൂന്ന് ഡിപ്പാർട്ട്മെന്റുകളിലെയും പി.ജിയിലെയും സ്ഥാനാർഥികളുടെ നോമിനേഷൻ പരിശോധന നടത്താനിരിക്കെയാണ് എസ്.എഫ്.ഐ. കോളേജിൽ അക്രമം അഴിച്ചുവിട്ടതെന്നും നേതാക്കൾ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments