മാറഞ്ചേരി സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കണം. കോൺഗ്രസ്
മാറഞ്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയം പണി ഉടനെ ആരംഭിക്കണമെന്നും ഇതിന് അനുവദിച്ച തുക എന്ത് ചെയ്തുവെന്ന് ഭരണാധികാരികൾ ജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തണമെന്നും മാറഞ്ചേരി മണ്ഡലം കോൺഗ്രസ് പത്താം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു. C. V. പോക്കർ നഗറിൽ നടന്ന സമ്മേളനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് T. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് B. P. റഷീദ് അധ്യക്ഷത വഹിച്ചു. പുതിയതായി പാർട്ടിയിലേക്ക് വന്ന ചെമ്പയിൽ കുമാരനെ ഡിസിസി മെമ്പർ A. K. ആലി ഷാൾ അണിയിച്ചു സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, വാർഡ് മെമ്പർ സുലൈഖ റസാഖ്, പ്രൊഫസർ ചന്ദ്രഹാസൻ മാസ്റ്റർ, E. M. മുഹമ്മദ്, മുഹമ്മദുണ്ണി മാനേരി, ഷംസു മന്നിങ്ങയിൽ, മൊയ്‌ദുണ്ണി മന്നിങ്ങയിൽ, കുഞ്ഞുമോൻ V. P, അബൂബക്കർ കടുങ്ങോതേൽ, കുഞ്ഞുമുഹമ്മദ് ആന്തൂരയിൽ, യൂസഫ്,മുഹമ്മദ് കടുങ്ങോതേൽ, ബഷീർ ഇളയേടത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
B. P. റഷീദ് (പ്രസിഡന്റ് ),
സലീം മേലെമുറിയിൽ, സുരേഷ് മുല്ലപ്പുള്ളി, ശോശാമ്മ ജോജി (വൈസ് പ്രസിഡന്റ് ), E. M. മുഹമ്മദ് (ട്രഷറർ ), ഷഹീദ ഉമ്മർ, മൊയ്‌ദുണ്ണി A. K, ഷംസു മന്നിങ്ങയിൽ, ബിനീഷ് മുല്ലപ്പുള്ളി,അബ്ദുറഹ്മാൻ കടുങ്ങോതേൽ, അബ്ദു മാക്കാട്ടിപറമ്പിൽ, ലത്തീഫ് ആന്തൂരയിൽ,മൂസ. K. T(ജനറൽ സെക്രട്ടറിമാർ )
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments