Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു


പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു

പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, മുൻസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇലക്ഷൻ മോണിറ്ററിംഗ് സമിതി അംഗങ്ങൾക്കുള്ള ശില്പശാലയാണ് സംഘടിപ്പിച്ചത്. പത്തായി ദഅവ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയുടെ ഉദ്ഘാടനം എം പി അബ്ദുസമദ് സമദാനി എംപി നിർവഹിച്ചു. 

നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രാദേശിക നേതൃ സംഗമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വാർഡ് തലത്തിലെ സംഘടന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിൽ സംഘടന ക്യാമ്പയിൻ "സ്റ്റെപ്പ് അപ്പ്" നടക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഉദ്ഘാടനമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഒക്ടോബർ 5 നകം നിയോജകമണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും കൺവെൻഷൻ നടത്താൻ ശില്പശാലയിൽ തീരുമാനിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി യൂസഫലി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് ഷമീർ ഇടിയാട്ടേൽ സ്വാഗതവും ട്രഷറർ വി വി ഹമീദ് നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് കോക്കൂർ റിപ്പോർട്ട് അവതരണം നടത്തി. ഇബ്രാഹിം മൂതൂർ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. അഹമ്മദ് ബാക്കഫി തങ്ങൾ, വി.കെ.എം ഷാഫി, ടി കെ അബ്ദുൽ റഷീദ്,വി. മുഹമ്മദുണ്ണി ഹാജി, ബഷീർ കക്കിടിക്കൽ, കെ ആർ റസാക്ക്, വി.പി. ഹസ്സൻ, ടി എ. മജീദ്, യു. മുനീബ്, ടിപി മുഹമ്മദ്, അഡ്വ വി ഐ എം അഷറഫ്, ടി കെ അബ്ദുൽ ഗഫൂർ, ഷാനവാസ് വട്ടത്തൂർ, അബ്ദുൽ ഗനി, സുബൈർ ചെറവല്ലൂർ, കെ കെ ബീരാൻകുട്ടി, മഹ്മൂദ് കെ, കുഞ്ഞുമുഹമ്മദ് കടവനാട്, പി നിസാർ, മുഹമ്മദലി നരണിപ്പുഴ, അഷ്റഫ് കാട്ടിൽ, ഉമ്മർ തലാപ്പിൽ,അഷ്ഹർ പെരുമുക്ക്, കെ സി ശിഹാബ്, ഫർഹാൻ ബിയ്യം, റാഷിദ് കോക്കൂർ, ഹംസ കുട്ടി പൊന്നാനി തുടങ്ങിയവർ പ്രസംഗിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments