എംജി റോഡിൻ്റെ ശോചനീയാവസ്ഥ മാറഞ്ചേരി പഞ്ചായത്തിലേക്ക് ജനകീയ സമിതി മാർച്ച് നടത്തി
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ എംജി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണം ആവശ്യപ്പെട്ട് ജനകീയ സമിതി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി. മാറഞ്ചേരി പഞ്ചായത്തിലെ
7, 12, 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന എംജി റോഡാണ് മഴ പെയ്ത തോടെ തകർന്നു കിടക്കുന്നത്. വലിയ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി . എത്രയും പെട്ടെന്ന് റോഡ് നന്നാക്കി തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജനകീയ കൂട്ടായ്മ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത്.റോഡിനു ഫണ്ട് പാസായെങ്കിലും കാലതാമസം ഉള്ളതിനാൽ എത്രയും പെട്ടെന്ന് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും സെക്രട്ടറി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാർ പിരിഞ്ഞുപോയത് . സമരത്തിന് ബാബു അച്ചാട്ടേൽ, ജിനീഷ് മുക്കാല , ശരീഫ് മുക്കാല എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments