വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് വാഹനം കൈമാറി
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ മാലിന്യ മുക്ത നവകേരളത്തിൻ്റെ
ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഹരിത കർമ്മ സേനക്ക് അജൈവ മാലിന്യം ശേഖരിക്കുന്നതിന് വേണ്ടി നല്കപ്പെട്ട വാഹനത്തിൻ്റെ കൈമാറ്റവും , രണ്ടാം ഘട്ട മിനി MCF ൻ്റെ നിർമ്മാണ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു . നിർവ്വഹിച്ചു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റംസി റമീസ് , സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , MGNREGS ഓവർസിയർ ഷിജിൽകുമാർ , തുടങ്ങിയവർ സംസാരിച്ചു. എരമംഗലം കളത്തിൽപ്പടി മുതൽ നാക്കോല വരെ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു . ജൂനിയർ സൂപ്രണ്ട് പത്മകുമാർ സ്വാഗതവും , ഹരിത കർമ്മ സേന പ്രസിഡൻ്റ് ഫാത്തിമ നന്ദി പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments