സാമൂഹ്യ വിപത്തുകൾക്കെതിരെ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണം : പ്രത്യാശ ഗ്രാമ സംഗമം
സാമൂഹ്യ വിപത്തുകൾക്കെതിരെ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് പ്രത്യാശ അയിരൂർ സംഘടിപ്പിച്ച ഗ്രാമ സംഗമം അഭിപ്രായപ്പെട്ടു.
ഓരോ പ്രദേശത്തും ഇത്തരം കൂട്ടായ്മകൾ വളർന്നു വരേണ്ടതുണ്ട്. അയിരൂരിലും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലേറെയാളുകൾ പങ്കെടുത്ത സംഗമം ഡെപ്യൂട്ടി കളക്ടറും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ്മായ ശ്രീ. എൻ. എം.മെഹറലി ഉദ്ഘാടനം ചെയ്തു. പ്രത്യാശ ചെയർമാൻ ഡോ. ഹിലാൽ അയിരൂർ അധ്യക്ഷത വഹിച്ചു.
വിമുക്തി സ്‌പെഷ്യൽ ഓഫിസർ ശ്രീ. കെ. ഗണേശൻ ബോധവത്കരണ സെഷനും, ലഹരി വിരുദ്ധ സമൂഹ പ്രതിജ്ഞക്കും നേതൃത്വം നൽകി മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളും പ്രശസ്‌ത മോട്ടിവേഷൻ സ്പീക്കറുമായ ഡോ. മേരി മെറ്റിൽഡ പേരന്റിംഗ് സെഷനും നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രി എ കെ സുബൈർ,
ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ. സൗദാമിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. നിഷാർ. പി, മെമ്പർ മാരായ ശ്രീ. ഉണ്ണികൃഷ്ണൻ, വിജിത പ്രജിത്, ശാന്ത കുമാരൻ, സുനിൽ ദാസ് എന്നിവർ സംബന്ധിച്ചു. പ്രത്യാശ ഭാരവാഹികളായ ഷുക്കൂർ, കുഞ്ഞു മുഹമ്മദ്, വത്സല കുമാർ, ഫാറൂഖ് അഹ്‌മദ്, ഷാജഹാൻ, രാജേഷ് കൈപ്പട, ഓ കെ മുഹമ്മദ്, എന്നിവർ നേതൃത്വം നൽകി
പ്രത്യാശ കൺവീനർ എ കെ കാസിം സ്വാഗതവും മീഡിയ & പബ്ലിസിറ്റി കൺവീനർ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments