മാലിന്യം തെരുവിൽ തള്ളുന്നവരെ പിടികൂടാൻ എൻഫോഴ്സ് ടീമിനെ നിയോഗിച്ച് നഗരസഭ.
നഗരസഭ പ്രദേശം മാലിന്യമുക്തവും സുന്ദരവുമാക്കി മാറ്റുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി പൊന്നാനി ബിച്ച്, പോർട്ട് പ്രദേശം, ഫിഷറീസ് പഴയ ഐസ് ഫ്ലാക്ടറി പ്രദേശം, ഹാർബർ, മരക്കടവ്, കാനോലി കനാൽ, ഭാരതപ്പുഴ, നിളയോര പാത ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടാൻ പോലീസ്, പോർട്ട് ,ഹാർബർ, കോസ്റ്റൽ പോലീസ്, ഇറിഗേഷൻ, ഫിഷറീസ്, നഗരസഭ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രീൻ എൻഫോഴ്സ്മെന്റ് ടീമിനെ നിയോഗിച്ച് കർശന പരിശോധനയ്ക്ക് ഇറങ്ങാൻ നഗരസഭ ഒരുങ്ങുന്നു.
ഇതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു ചേർത്ത് നഗരസഭ ചെയർമാൻ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം..
സ്ഥിരമായി പ്ലാസ്റ്റിക് കവറുകളിലാക്കി വീടുകളിൽ നിന്നുള്ള ജൈവ മാലിന്യവും, അറവു മാലിന്യങ്ങളും തള്ളി പൊതു ഇടങ്ങളും ജലാശയങ്ങളും ദുർഗന്ധ പൂരിതമാകുന്ന സാഹചര്യത്തിലാണ് രാത്രികാല പട്രോളിങ് ഉൾപ്പെടെ കർശന നടപടികൾക്ക് നഗരസഭ തയ്യാറെടുക്കുന്നത്.
അതോടൊപ്പം ഹാർബർ, പോർട്ട്, ഫിഷറീസ്, ഇറിഗേഷൻ വകുപ്പുകളുടെ അധീനതയുടെ പ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നടപടികൾ വകുപ്പുതലത്തിൽ സ്വീകരിക്കുവാനും തീരുമാനിച്ചു
ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾസംസ്കരിക്കുന്നതിന് മുഴുവൻ വീടുകളിലും സൗജന്യമായി റിങ്ങ് കമ്പോസ്റ്റ്, സൗജന്യ നിരക്കിൽ ബയോ ബിൻ, ബയോഗ്യാസ് പ്ലാന്റ് എന്നിവ നഗരസഭ നൽകി വരുന്നുണ്ട്.
നിരവധി പ്രാദേശിക സഞ്ചാരികൾ എത്തുന്ന പൊന്നാനി ബീച്ച്, നിളയോര പാത ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണതകൾ തുടരുന്ന സാഹചര്യത്തിലാണ് ജനപങ്കാളിത്തത്തോടെയും വകുപ്പ് തലങ്ങളിലും കർശന നടപടിയുമായി നഗരസഭ മുന്നോട്ടു പോകുന്നത്.
പിടികൂടുന്നവരുടെ പേരിൽ കർശന നിയമ നടപടികളും കനത്ത പിഴയും വസൂലാക്കും.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ പേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഷീന സുദേശൻ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല , കൗൺസിലർമാരായ സൈഫു,സീനത്ത്,പോലീസ് സബ്ബ് ഇൻസ്പെക്ടർ വിനോദ്.ടി.എം,
മൈനർ ഇറിഗേഷൻ അസി എഞ്ചിനീയർ സുബിത ടി.പി. ഓവർസിയർ രാധ, ഹാർബർ എബിനിയറിങ്ങ് ഓവർസീയർ ബിജയ് ജേക്കബ്ബ്, ടി. മുരളി പോർട്ട് അസി കൺസർവേറ്റർ, ഫിഷറീസ് എക്സ് ടെൻഷൻ ഓഫീസർ അമൃത ഗോപൻ , കോസ്റ്റൽ പോലീസ് എ.എസ്.ഐ നാരായണൻ , മേജർ ഇറിഗേഷൻ അസി എഞ്ചിനിയർ മുഹമ്മദ് മുനീർ , എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments