ഉണക്ക ചെമ്മീൻ ചമ്മന്തി മത്സരവും ഉൾനാടൻ മത്സ്യ തൊഴിലാളികളെ ആദരിക്കലും വേറിട്ടൊരനുഭവമായി
:-
സി പി ഐ (എം) ചെറുവായ്ക്കര ലോക്കൽ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി പുഴമ്പ്രം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ
അമ്മിയിൽ അരച്ച ഉണക്ക ചമ്മന്തി മത്സരവും, ഉൾനാടൻ വനിത മത്സ്യ തൊഴിലാളികളെ ആദരിക്കലും വേറിട്ടൊരു കൗതുക കാഴ്ച്ചയായി.
വിവിധ കായലുകളിലും പുഴകളിലും പരമ്പരാഗതമായി പുലർകാലം മുതൽ അരിപ്പ ചെമ്മീൻ മത്സ്യം പിടിച്ച് അവ സംസ്കരിക്കുകയുംമാർക്കറ്റിലെത്തിക്കുകയും ചെയ്ത് ഉപജീവനം നടത്തി വാർധക്യത്തിലെത്തിയ 8 ഓളം ഉൾനാടൻ വനിത മത്സ്യ തൊഴിലാളികളെയാണ് ആദരിച്ചത്.
അരിപ്പ ചെമ്മിൻ സംസ്കരണത്തിലും വിപണനത്തിലും മലപ്പുറം ജില്ലയിൽ ശ്രദ്ധേയമായ പുഴമ്പ്രം കല്ലിക്കടയിലാണ് പരിപാടിക്ക് വേദിയായത്.
പ്രദേശത്തെ മാതൃക സംരംഭകരായ കെ സരോജിനി , വി യശോദ ,ടി പി സുഭദ്ര, സരോജിനി പേലി, മാധവി മുനയത്ത്, പി പി കല്യാണി ,പി ഭാമാക്ഷി , സി കാർത്ത്യായനി എന്നിവരെയാണ് ആദരിച്ചത്.
അന്യം നിന്നു പോകുന്ന നാടൻ അമ്മിയിൽ അരച്ച ചെമ്മീൻ ചമ്മന്തിയുടെ പ്രാധാന്യം പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിന് കൂടി പരിപാടി വേദിയായി.
മത്സരത്തിൽ പങ്കെടുത്ത 12 പേർ തയ്യാറാക്കിയ ചമ്മന്തികളും മികച്ച രുചിയോട് കൂടിയതായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഒപ്പത്തിനൊപ്പമെത്തിയ ചമ്മന്തികളിൽ
ചെറിയ പോയൻ്റുകളുടെ വ്യത്യാസത്തിലാണ് വിജയികളെ കണ്ടെത്തിയത് എന്ന് വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു
ഷീജ മുളക്കൽ ഒന്നാം സ്ഥാനവും വി കൗസല്യ രണ്ടാം സ്ഥാനവും പി വനജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏരിയ സെക്രട്ടറി സി പി മുഹമദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു
വി രൻജിനി അദ്ധ്യക്ഷയായി.
രജീഷ് ഊപ്പാല, എ അബ്ദുറഹിമാൻ മാസ്റ്റർ, ടി ദാമോരൻ ,കെ സി താമി, കൗൺസിലർമാരായ നസീമ, ഷാലി പ്രദീപ്,CDS പ്രസിഡണ്ട് ധന്യ, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി എൻ വി ധന്യ , വി രാഹുൽ, ടി വിമല
എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി സി പി സക്കീർ സ്വാഗതവും പ്രോഗ്രാം കോ ഓഡിനേറ്റർ പി വി അക്ബർ നന്ദിയും പറഞ്ഞു.
ചമ്മന്തി മത്സരത്തിൻ്റെ വിധി നിർണ്ണയം പി വി മുസ്തഫ, ഫർസാന റാഫി, ഫസീർ ഉറി എന്നിവർ നടത്തി.
വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments