സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മധ്യകേരളത്തിൽ രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപ്പെട്ട് ഒരു മരണം. തിരുവനന്തപുരം കാട്ടാക്കടയിൽ കശുവണ്ടി കമ്പനിയുടെ മതിൽ ഇടിഞ്ഞ് വീണ് സമീപത്തെ വീട് തകർന്നു വിതുര – ബോണക്കാട് റോഡിൽ മണ്ണിടിച്ചിലുണ്ടായി ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്യുന്നു
കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. കാക്കനാട്, തൃക്കാക്കര, കളമശേരി മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കൊല്ലത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെന്മല , ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments