സംസ്ഥാന പാതയിലെ ദിശ ബോർഡുകൾ വൃത്തിയാക്കി എൻ.എസ്.എസ് വളണ്ടിയർമാർ
ഗുരുവായൂർ കുണ്ടുകടവ് സംസ്ഥാനപാതയിലെ ജില്ലാ അതിർത്തിയായ വന്നേരിയിൽ നിന്നും ദിശ ബോർഡുകൾ വൃത്തിയാക്കി എൻഎസ്എസ് വളണ്ടിയർമാർ. വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് ജില്ലാ അതിർത്തി മുതലുള്ള ദിശ ബോർഡുകൾ വൃത്തിയാക്കിയത്. ഡ്രൈവർമാരുടെ കാഴ്ചകൾ മറക്കുന്നതും, ചെളിപുരണ്ടതുമായ ദിശ ബോർഡുകൾ വൃത്തിയാക്കിയത് വിദ്യാർത്ഥികളിൽ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി ആണ് നടത്തിയത്. എൻഎസ്എസ് ജനറൽ ലീഡർമാരായ ഷഫ്സാ സിദ്ദീഖ്, ശിഹാബ് കെ എസ്, സിനാൻ കെ സെയ്ദ്, മെഹന, ഷഫ്ന ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments