മൂക്കുതല നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.
പ്രസിദ്ധമായ ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ മുരളി ഉൽഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ശ്രീമതി പി.ടി. വിജയി അധ്യക്ഷയായ ചടങ്ങിന് മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വൽസലൻ സ്വാഗതം പറഞ്ഞു കെ.വി. സേതുമാധവൻ നന്ദിയും അറിയിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി. പ്രവീൺ, പി.പി. കൊച്ചുകുട്ടി , എം എൻ സജിത്, പന്താവൂർ ശങ്കരനാരായണൻ, ശങ്കരനാരായണൻ നായർ, പി. കൃഷ്ണമൂർത്തി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഏർക്കര രാമൻ നമ്പൂതിരിയുടെ ദേവസ്തുതിയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രശസ്തരായ കലാകാരൻമാർ വരും ദിനങ്ങളിൽ ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ സംഗീത കച്ചേരിയും നൃത്ത നൃത്ത്യങ്ങളും അവതരിപ്പിക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments