പത്തായി തൂക്കുപാലം കുണ്ടിച്ചിറ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം പി ഡി പി
മാസങ്ങളോളമായി ആയിരങ്ങൾ ആശ്രയിക്കുന്ന പത്തായി തൂക്കുപാലം കുണ്ടിചിറ റോഡുകൾ തകർന്നത് യാത്ര ദുസ്സഹമാവുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി ഡി പി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
തൂക്കുപാലത്തിൻ്റെ ഭിത്തികൾ തകർന്ന് തൂക്കുപാലവും അപകട ഭീഷണി നേരിടുന്നു എന്നതും ഗൗരവമായി കാണണം അടിയന്തിര പരിഹാരത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്നും യോഗം ആശ്യപ്പെട്ടു.
അടിയന്തിര പരിഹാരമില്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് പാർട്ടി നേതൃത്വം നൽകും.
പഞ്ചായത്ത് പ്രസിഡൻ്റ് ഹുസ്സൻ പത്തായി അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി വിഷയാവതരണം നടത്തി
പഞ്ചായത്ത് നേതാക്കളായ സൈനുദ്ധീൻ പി.വി., ഫാസിൽ മാരാ മുറ്റം,മണമ്മൽ റഷീദ്, ഏന്തീൻ കുട്ടി പുറങ്ങ് സംസാരിച്ചു.
ഉമ്മർ ഖാജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി കമാൽ കാഞ്ഞിരമുക്ക് സ്വാഗതവും, സുലൈമാൻ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments