Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്തിന് മുന്നിൽ കർഷക കോൺഗ്രസ്‌ ഞാറിടൽ സമരം നടത്തി.



മാറഞ്ചേരി പഞ്ചായത്തിന് മുന്നിൽ കർഷക കോൺഗ്രസ്‌ ഞാറിടൽ സമരം നടത്തി.

മാറഞ്ചേരി പഞ്ചായത്തിലെ കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാതെയും ഉള്ളത് വെട്ടിക്കുറച്ചും കർഷകരെ ഉപദ്രവിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ കർഷക കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കർഷക കോൺഗ്രസ്‌ കമ്മിറ്റി പഞ്ചായത്തിന് മുന്നിലേക്ക്‌ പ്രകടനമായി വന്ന് പഞ്ചായത്തിന് മുന്നിൽ പ്രതീകാത്മക ഞാറിടൽ സമരം നടത്തി....പഞ്ചായത്തിലെ 600 ഏക്കർ കൃഷിയിടത്തിനു കഴിഞ്ഞ സാമ്പത്തിക വർഷം 200000 ലക്ഷം രൂപ വകയിരുത്തിയിട്ടും കർഷകർക്ക് അർഹമായ തുക കിട്ടിയിരുന്നില്ല. ഈ വർഷം 200000ലക്ഷത്തിനു പകരം വെറും 8 ലക്ഷം മാത്രമാണ് വകയിരുത്തിയത്.ഇത് കർഷകരെ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നതാണ്. ഇത് പാരിസ്ഥിതീകമായും സാമ്പത്തികമായും പഞ്ചായത്തിനെ തകർക്കുമെന്നും കർഷകർ കള്ളമാണെന്ന് പറയുന്നതെന്ന് പറഞ്ഞു പഞ്ചായത്തിന്റെ മുന്നിൽ ബോർഡ് വെച്ച ഭരണസമിതിയുടെ പാർട്ടിക്കാർ മാറഞ്ചേരി പഞ്ചായത്തിലെ കർഷകരോട് മാപ്പ് പറയണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക് പറഞ്ഞു. കർഷക കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പാലക്കൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി മെമ്പർ എ.കെ.ആലി, പഞ്ചായത്ത്‌ മെമ്പർ T. മാധവൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് മെമ്പർമാരായ അബ്ദുൽ ഗഫൂർ, ഉബൈദ്. എം. ടി, സുലൈഖ റസാഖ്,സംഗീത രാജൻ,ഗിരീഷ് അവിണ്ടിത്തറ,നസീർമാസ്റ്റർ, ഉസ്മാൻ എ. വി,അഷ്‌റഫ്‌ വടമുക്ക്, അഷ്‌റഫ്‌ പെരിഞ്ചേരി,മുസ്തഫ P. V, ദിനേശ് അറക്കൽ, റഷീദ് B. P, ശ്രീരാമനുണ്ണി മാസ്റ്റർ,അബ്ദു വടമുക്ക്,അശോകൻ പുറങ്, സൈനുദ്ധീൻ താമലശ്ശേരി എന്നിവർ നേതൃത്വം നൽകി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments