ടിയാർസി അനുസ്മരണ പുരസ്കാര വിതരണം ഇന്ന്
മാറഞ്ചേരി : നാടക സംവിധായകൻ ടിയാർസി അനുസ്‌മരണവും രണ്ടാമത് പുരസ്ക്‌കാര സമർപ്പണവും ഇന്ന് (ഒക്ടോബർ 27-ന് ഞായറാഴ്‌ച ) പനമ്പാട്
നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടിയാർസി കലാ-സാംസ്ക്‌കാരിക വേദിയും റെഡ്‌പവർ ജിസിസി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി നടക്കുന്നത്.
വൈകീട്ട് 4 മണിക്ക് നവോദയം വായനശാല പരിസരത്തും വെച്ച് നടക്കുന്ന പരിപാടി പി.പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.
രണ്ടാമത് ടിയാർസി പുരസ്ക്‌കാരത്തിന് നാടക പ്രവർത്തകനും ചലച്ചിത്ര അഭിനേതാവുമായ
ശിവജി ഗുരുവായൂരാണ് അർഹനായിട്ടുള്ളത്.
ചടങ്ങിനോടനുബന്ധിച്ച് കലാ- സാംസ്ക്‌കാരിക രംഗങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.എ.പി. വാസു, അഷ്റഫ് ഇല്ലത്തേൽ, ഷാജി പുറങ്ങ്, കരീം സരിഗ എന്നിവർക്ക് സ്നേഹാ ദരവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രസതന്ത്രം വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ശ്രീമതി. പ്രണമ്യ എൻ. പി, കേരള സബ്‌ജൂനിയർ ഖൊ ഖൊ ടീമിൽ ഇടം നേടിയ കുമാരി. നിരഞ്ജന എന്നിവർക്ക് അനുമോദനവും നൽകും
വാർത്താ സമ്മേളനത്തിൽ അജിത് താഴത്തേൽ, അരവിന്ദൻ, രവീന്ദ്രൻ തിരുത്തുമ്മൽ, സുരേഷ് കാക്കൊള്ളി, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments