വയനാട്ടിൽ നിന്നും അലിയും കുടുംബവും എത്തി ഓട്ടോയിൽ മൂക്കുതലയിലെ അമ്മയെ കാണാൻ
വയനാട് മുണ്ടകൈ ദുരന്തത്തിൽ വീടും പറമ്പും തൻ്റെ ഉപജീവന മാർഗ്ഗമായ ഓട്ടോയും നഷ്ടപ്പെട്ട അലിക്കും കുടുംബത്തിനുമായി താങ്ങായി മൂക്കുതല പന്താവൂർ മനയിലെ ആര്യ അന്തർജനം പുതിയ ഓട്ടോ വാങ്ങി നൽകി. ആ ഓട്ടോയിൽ ഇരുനൂറോളം കിലോമീറ്റർ താണ്ടി അലിയും കുടുംബയും പന്താവൂർ മനയിലെത്തി നന്ദി അറിയിക്കുകയായിരുന്നു. അലിയുടെ മാതാവ് പാത്തുമ്മ ,ഭാര്യ സമീന , മകൾ ആയിഷ മിസ്ബ,അമ്മായി കുഞ്ഞായിഷ എന്നിവരാണ് മനയിലെത്തിയത്. ജീവകാരുണ്യ പ്രവർത്തകയായ നർഗീസ് ബീഗവും അഡോറ എന്ന സേവന സംഘടനയുമാണ് ഈ കാരുണ്യത്തിന് കാരണമായത്. എന്നും കാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു പടി മുന്നിലാണ് മൂക്കുതലയിലെ പന്താവൂർ മന.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments