സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ് ജേതാവ് ഗംഗാ ശരിധരന് അനുമോദനം
വയലിൻ വാദനത്തിൽ വിസ്മയം തീർത്ത് പ്രശസ്തയായ ഭാരതരത്നം എം എസ് സുബ്ബലക്ഷ്മി ഫെലോഷിപ് ജേതാവ് ഗംഗാ ശശിധരന് മൂക്കുതല ദേവസ്വം ബോർഡിൻ്റെ അനുമോദനം നൽകി. ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വൽസലൻ, പി. കൃഷ്ണമൂർത്തി, സജേഷ് മൂക്കുതല, ശങ്കർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഈ ഫെല്ലോഷിപ്പ് കരസ്ഥമാക്കുന്ന ആദ്യ മലയാളി കൂടിയാണ് ഗംഗ. പാർവ്വതി ദിലീപും ചേർന്ന് ഇന്ന് മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഇവർ വയലിൻ വിസ്മയം തീർത്തു. പൂങ്ങാട് സനോജ് മൃദംഗവും ശ്രീകുമാർ തകിലും ഒരുക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments