Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സി.പി.ഐ (എം) നന്നംമുക്ക് ലോക്കൽ സമ്മേളനം നടന്നു


സി.പി.ഐ (എം) നന്നംമുക്ക് ലോക്കൽ സമ്മേളനം നടന്നു


മൂക്കുതലയിൽ നടന്ന പൊതു സമ്മേളനം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ഉൽഘാടനം ചെയ്തു. അജയ്ഘോഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി.സത്യൻ അധ്യക്ഷനായി. 
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റ്നന്നംമുക്ക് ലോക്കൽ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനംമൂക്കുതല ഡേവിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് ചേർന്നു.വിവിധ ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുത്തവരാണ്സമ്മേളന പ്രതിനിധികളായത്.രാവിലെ നടന്ന പതാക ഉയർത്തൽ മുതിർന്ന അംഗം മൊയ്തീൻകുട്ടിനിർവഹിച്ചു തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയോടു കൂടി തുടങ്ങിയപ്രതിനിധി സമ്മേളനത്തിൽസ്വാഗതസംഘം കൺവീനർ കെ വേലായുധൻ സ്വാഗതം പറഞ്ഞു
 ഇ വി അബ്ദുട്ടി താൽക്കാലിക അധ്യക്ഷനായ സമ്മേളനത്തിൽകെ കെ മണികണ്ഠൻ രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയം പി എ അക്ഷയ് അവതരിപ്പിച്ചു സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി ജ്യോതിഭാസ്പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി എംഎൽഎയുമായ പി നന്ദകുമാർ എടപ്പാൾ ഏരിയകമ്മിറ്റി സെക്രട്ടറി ടി സത്യൻ, എടപ്പാൾ ഏരിയ കമ്മിറ്റി സെൻറർ അംഗങ്ങളായ സി രാമകൃഷ്ണൻ, ഇ രാജഗോപാൽ,അഡ്വക്കേറ്റ് എം ബി ഫൈസൽ,എടപ്പാൾ ഏരിയ കമ്മിറ്റി അംഗം വി വി കുഞ്ഞുമുഹമ്മദ്,തുടങ്ങിയവർ സംസാരിച്ചു.ഇ വി മൊയ്തുട്ടി,മിസിരിയാ സൈഫുദ്ദീൻ,സി കെ കൃഷ്ണദാസ് എന്നിവർ അടങ്ങിയ പ്രസിഡിയം ആണ് സമ്മേളന പരിപാടികൾ നിയന്ത്രിച്ചത്.എം അജയ്ഘോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു റിപ്പോർട്ടിൻ മേലുള്ളചർച്ചയും മറുപടിയും നടന്നു തുടർന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഏരിയാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു
സഖാവ് കെ എം മരക്കാർ നഗറിലാണ് പ്രതിനിധി സമ്മേളനം നടന്നത്.എം അജയ് ഘോഷിനെവീണ്ടും സെക്രട്ടറിയായും പതിനഞ്ച് അംഗലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.ഭാവി പരിപാടി ആസൂത്രണങ്ങൾക്ക് ശേഷം പുതിയതായി തെരഞ്ഞെടുത്ത സെക്രട്ടറി അജയഘോഷ് നന്ദി രേഖപ്പെടുത്തി സർവദേശീയ ഗാനത്തോടുകൂടിപ്രതിനിധി സമ്മേളനത്തിന് സമാപനമായി.സമ്മേളനത്തിൽ നന്നുംമുക്ക്ഗ്രാമപഞ്ചായത്തിലെ വിശിഷ്ഠ ശേഷിവിദ്യാർത്ഥികൾക്കായികേരള സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ബഡ്സ് സ്കൂളിന് കെട്ടിടം നിർമ്മാണത്തിന് അനുവദിച്ച2 ലക്ഷം രൂപ ഉപയോഗിച്ച്ഐനിയോട് ലക്ഷംവീട് നഗറിൽ ഉള്ള ഗ്രാമപഞ്ചായത്തിന്റെ 25 ഓളം സെൻറ് ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്തണമെന്ന്ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments