പൊന്നാനി ഉപജില്ല ശാസ്ത്രമേള തുടങ്ങി
പൊന്നാനി: ഉപജില്ല ശാസ്ത്രോത്സവത്തിന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ, ഐ.ടി മേളകൾ മാറഞ്ചേരി സ്കൂളിലും പനമ്പാട് സ്കൂളിലുമായാണ് തുടക്കം കുറിച്ചത്.
എഴുപതിലധികം വിദ്യാലയങ്ങളിൽ നിന്നായി 2800 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി ഒന്നാം ദിനം പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ മേള ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ടി.വി അബ്ദുൽ അസീസ് അധ്യക്ഷനായി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ശ്രീജ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി നൂറുദ്ദീൻ, കെ.സി ശിഹാബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി മാധവൻ, കെ.കെ അബ്ദുൽ ഗഫൂർ, അഡ്വ. കെ.എ ബക്കർ, മെഹറലി, ഷിജിൽ മുക്കാല, പ്രിൻസിപ്പൽ ടി ജിഹാദ്, ഹെഡ്മിസ്ട്രസ്സ് എ.കെ സരസ്വതി, വി ഇസ്മായിൽ മാസ്റ്റർ, ഖദീജ മൂത്തേടത്ത്, പി.ടി.എ പ്രസിഡന്റ് ബഷീർ ഒറ്റകത്ത്, എസ്.എം.സി ചെയർമാൻ അജിത്ത് താഴത്തേൽ, ഡോ. ഹരിയാനന്ദകുമാർ, എം റോഷ്നി, ഫൗസിയ ഫിറോസ്, അധ്യാപക സംഘടനാ പ്രതിനിധികളായ പി ഹസീനബാൻ, ഇ.പി.എ ലത്തീഫ്, സി മുഹമ്മദ് സജീബ്, അജിത്ത് ലൂക്ക്, കെ നൗഷാദ്, എം.ടി മുഹമ്മദ് ശരീഫ്, ടി.കെ സതീശൻ എന്നിവർ പ്രസംഗിച്ചു. ലോഗോ രൂപകല്പന ചെയ്ത നിബ ഫാത്തിമക്ക് ഉപഹാരം നൽകി.
മേള ബുധനാഴ്ച സമാപിക്കും. വൈകുന്നേരം നാലു മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്യും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments