എസ് എസ് എഫ് യൂണിറ്റ് സ്റ്റുഡന്റ്സ് കൗൺസിലുകൾക്ക് തുടക്കമായി.
പെരുമ്പടപ്പ്: ‘വിദ്യാർത്ഥികൾ പിന്നെന്തു ചെയ്യുന്നു’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് യൂണിറ്റ് സ്റ്റുഡന്റ്സ് കൗൺസിലുകൾക്ക് പെരുമ്പടപ്പ് സെക്ടറിൽ തുടക്കമായി.
പെരുമ്പടപ്പ് സെക്ടറിലെ അയിരൂർ യൂണിറ്റ് സ്റ്റുഡന്റ്സ് കൗൺസിൽ അയിരൂർ വാദീ മർവ്വ ഇസ്ലാമിക് സെന്ററിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് പെരുമ്പടപ്പ് സർക്കിൾ ജനറൽ സെക്രട്ടറി മുഹമ്മദ് ബാബു അയിരൂർ ഉദ്ഘാടനം നിർവഹിച്ചു.
എസ് എസ് എഫ് പൊന്നാനി ഡിവിഷൻ ജനറൽ സെക്രട്ടറി ഷക്കീർ സഖാഫി മാറഞ്ചേരി വിഷയാവതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അദ്നാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പെരുമ്പടപ്പ് സർക്കിൾ പ്രസിഡന്റ് എ പി മുഹമ്മദുണ്ണി ഹാജി, എസ് എസ് എഫ് പൊന്നാനി ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഷഫീഖ് അഹ്സനി, സെക്ടർ പ്രസിഡന്റ് സിറാജുദ്ധീൻ അഷ്‌റഫി, സെക്രട്ടറി മുഹമ്മദ് ഇർഫാൻ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments