പി പി സുനീറിന് സ്വീകരണവും സ്റ്റേജ് & ഓഡിറ്റോറിയം ഉദ്ഘാടനവും സംഘടിപ്പിച്ചു
വെളിയംകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ബഹു: രാജ്യസഭാ എം.പി യായി തിരഞ്ഞടുക്കപെട്ട ശ്രീ. പി. പി.സുനീറിന് സ്വീകരണവും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് & ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും ബഹു: രാജ്യസഭാ എം പി ശ്രി സുനീർ തന്നെ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെസുബൈർ അധ്യക്ഷതവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി.ഗിരിവാസൻ സ്വാഗതമാശംസിച്ചു സംസാരിച്ചു.
ശ്രീ.പി പി.സുനീറിന് എം പി ക്ക് സ്കൂളിന്റെ ഉപഹാരം പ്രധാനാധ്യാപിക ശ്രീമതി.രാധിക. വി സമ്മാനിച്ചു പ്രിൻസിപ്പൽ ശ്രീ കെ ടി നൂർ മുഹമ്മദ് എം പിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷംസു കല്ലാട്ടയിൽ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക് വൈ: പ്രസിഡണ്ട് ശ്രിമതി സൗദാമിനി, വെളിയംകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സൈദ് പുഴക്കര, ബ്ലോക്ക് മെമ്പർ ശ്രീ. പി.അജയൻ,വാർഡ് മെമ്പർ ശ്രീമതി. പ്രിയ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ശ്രീ. ടി.എം.സിദ്ദീഖ്, ശ്രീ. പി ടി. അജയ് മോഹൻ, ശ്രി പി രാജൻ, ശ്രി അഷ്‌റഫ് കോകൂർ, ശ്രീ.കെ.കെ. സുരേന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ. നിഷിൽ.എ, എം പി ടി എ പ്രസിഡണ്ട് പ്രബിത പുലൂണിയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ജയശ്രീ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments