ഓർമകൾ മേയും വഴികൾ": പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു
മാറഞ്ചേരി: ഏ.ടി. അലി മാറഞ്ചേരി എഴുതിയ യാത്രാ വിവരണ ഗ്രന്ഥമായ "ഓർമകൾ മേയും വഴികൾ" എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം രാജ്യസഭാ എം.പി. പി.പി സുനീർ നിർവ്വഹിച്ചു. ഏ.ടി. അലിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ഏ. കെ. അലി അധ്യക്ഷത വഹിച്ചു. കവി രുദ്രൻ വാരിയത്ത്, റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി, കരീം ഇല്ലത്തേൽ, അബ്ദുൽ വഹാബ്, സലാം മലയംകുളത്തേൽ, മെഹറലി കടവിൽ, സി.സി. നജീബ് എന്നിവർ സംബന്ധിച്ചു. വി.കെ. ഷിഹാബ് സ്വാഗതവും ഗ്രന്ഥകർത്താവ് എ.ടി. അലി നന്ദിയും പറഞ്ഞു.
തൃശൂർ ഗ്രീൻ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അടുത്ത മാസം 25 ന് പുസ്തക പ്രകാശനം നടക്കും. പ്രമുഖ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയിടുളളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments