മെഡികെയർ പദ്ധതിക്ക് തുടക്കമായി.
ആരോഗ്യ രംഗത്ത് ക്രിയാത്മകമായ കാഴ്ചപ്പാടോടുകൂടി അവശവിഭാഗങ്ങളിലെ അർഹരായവർക്ക് കൈത്താങ്ങാവുന്നതിനും സാന്ത്വനം നൽകുന്നതിനും സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി രൂപീകരിക്കുന്ന എ.വി മൻസൂർ മെമ്മോറിയൽ ഹരിയാലി മെഡികെയർ സെന്ററിന്റെ ലോഞ്ചിംഗ് കർമ്മം മലപ്പുറം എഡിഎം മെഹറലി നിർവഹിച്ചു. ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമരുന്നുകളും അതിജീവന ഉപകരണങ്ങളും സൂക്ഷിക്കുന്നതിനും മെഡിക്കൽ സെമിനാറുകൾ, മീറ്റിങ്ങുകൾ, ബോധവൽക്കരണ ക്യാമ്പയിനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും സെന്റർ ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ബ്രോഷർ പ്രകാശനം മുഖ്യ രക്ഷാധികാരിയും സഫാരി ഗ്രൂപ്പ് എംഡിയുമായ അബൂബക്കർ മഠപ്പാട്ട് നിർവഹിച്ചു. ചെയർമാൻ എ.വി മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.കെ സുബൈർ, വി.കെ.എം ഷാഫി, രക്ഷാധികാരികളായ ഡോ. ടി.കെ സലാഹുദ്ദീൻ, കെ.കെ മുഹമ്മദ് അഷ്റഫ്, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ പി.പി.എം അഷ്റഫ്, ഹിലാൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോൺസൺ മാത്യു, എംഇഎസ് സംസ്ഥാന ട്രഷറർ ഒ.സി സലാഹുദ്ദീൻ, പി.ടി അജയ് മോഹൻ, അശ്റഫ് കോക്കൂർ, പി രാജൻ, ഹരിയാലി എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. കെ.എ ബക്കർ, ശാഹുൽ പഴുന്നാന, അഡ്വ.എ.എം രോഹിത്ത്, വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി അബ്ദുൽ അസീസ്, ഖദീജ മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലീന മുഹമ്മദലി, ടി മാധവൻ, നിഷാദ് അബൂബക്കർ, ഹിളർ കാഞ്ഞിരമുക്ക്, സംഗീത രാജൻ, സുലൈഖ റസാക്ക്, ഹരിയാലി മെഡികെയർ കൺവീനർ എം ശ്രീരാമനുണ്ണി മാസ്റ്റർ, കോഡിനേറ്റർ അഷ്‌റഫ് പൂചാമം പ്രസംഗിച്ചു.
ഷാജി കാളിയത്തേൽ, സി.കെ മുഹമ്മദ് ഹാജി, വി.പി അലി, ഹബീബ് റഹ്‌മാൻ, ബഷീർ സിൽസില, എ.കെ ആലി, ടി ശ്രീജിത്ത്, മാരാമുറ്റം മഹല്ല് ഖത്തീബ് കെ.വി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, നാസർ കാളിയത്തേൽ, സലീം മാനേരി, എം.വി.കെ അഹ്‌മദ്, അബ്ദുറഹിമാൻ പോക്കർ, സത്താർ അമ്പാരത്ത്, ഇ ഹൈദരലി മാസ്റ്റർ, ദീപ, ജമാൽ കടവ്, ടി.കെ അബ്ദുൽ ഗഫൂർ, മൻസൂർ പൂളക്കൽ, ഇസ്മായിൽ വടമുക്ക്, അബ്ദുൽ റസാക് അണ്ടിപ്പാട്ടിൽ, എം.ടി നജീബ്, ത്വയ്യിബ് മാസ്റ്റർ, എ.ടി അലി, റസാക്ക് നാലകത്ത്, എൻ പോക്കർ, മുഹമ്മദ് ചൂലയിൽ, അഹ്‌മദ് മാസ്റ്റർ, യൂസുഫ് മാസ്റ്റർ, രാജേഷ്, പി.പി അഷ്‌റഫ് സംബന്ധിച്ചു.
മെഡികെയർ സെന്റർ കമ്മിറ്റി അംഗങ്ങളായ ഐ.പി അബ്ദുള്ളകുഞ്ഞി, സി.പി ഖാലിദ് മാസ്റ്റർ, എ.എൻ സീനത്ത് ടീച്ചർ, കെ.ടി അബ്ദുൽ ഗനി, നാസർ ചൂലയിൽ, എ.വി ശറഫുദ്ധീൻ, മുഹമ്മദുണ്ണി മാനേരി, അഷ്‌റഫ് പൂചാമം, മുസ്തഫ മണമ്മൽ, കെ നൗഷാദ്, കെ.വി റഫീഖ്, പി.വി കരീം, ഇസ്മായിൽ എ.എ, ഫിറോസ് ആന്തൂർ, ബക്കർ മാറഞ്ചേരി, കെ നൗഷാദ് കെ.വി അഷ്‌റഫ്, ഐ.പി അബ്ദുള്ള, ഹകീം എ വി, നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments