ദേശീയ സന്നദ്ധ രക്തദാന ദിനം : രക്തദാതാക്കളെയും പ്രവർത്തകരെയും ആദരിച്ചു
എടപ്പാൾ : ഒക്ടോബർ 1 ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ രക്തദാന രംഗത്ത് പ്രവർത്തിക്കുന്നവരെയും സ്ഥിരം രക്തദാതാക്കളെയും ആദരിച്ചു. എടപ്പാൾ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ പരിപാടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ഗോകുൽ ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു.
2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാതാക്കളെ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിലേക്ക് രക്തദാനത്തിന് സജ്ജമാക്കിയ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം പൊന്നാനി ഭാരവാഹികൾക്ക് പരിപാടിയിൽ വെച്ചു ആദരവ് കൈമാറി. മികച്ച കോർഡിനേറ്റർ ആയി അലി ഹസ്സൻ ചെക്കോട് അനീഷ ഫൈസൽ മാറഞ്ചേരി എന്നിവർക്കും തന്റെ ശാരീരിക പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് കൃത്യമായ ഇടവേളകളിൽ രക്തദാനം നിർവ്വഹിക്കുന്ന വൈശാഖ് കണ്ടനകത്തിനെയും പ്രത്യേകം ഹോസ്പിറ്റൽ ആദരിച്ചു. തുടർന്ന് കൂടുതൽ തവണ രക്തദാനം നിർവ്വഹിച്ച ഇരുപതിലധികം സ്ഥിരം സന്നദ്ധ രക്തദാതാക്കളെയും പരിപാടിയിൽ വെച്ചു ആദരിച്ചു.
രോഗികൾക്ക് എത്രയും വേഗത്തിൽ രക്ത ലഭ്യത ഉറപ്പ് വരുത്തുന്നതിന് ബി ഡി കെ പ്രവർത്തകർ സംസ്ഥാനത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് സി. ഈ. ഒ ഗോകുൽ ഗോപിനാഥ് പറഞ്ഞു.
ജനറൽ മാനേജർ ശ്രീ ദേവരാജൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ച പരിപാടിക്ക് ഓപ്പറേഷൻ മാനേജർ ശ്രീമതി ജ്യോതി ബാലകൃഷ്ണൻ ബ്ലഡ് സെന്റർ ഇൻ ചാർജ് ഹിജാസ് മാറഞ്ചേരി, അസിസ്റ്റന്റ് ഓപ്പറേഷൻ മാനേജർ സുജിത്ത് പി.ആർ.ഒ മാരായ അബ്ദുൽ ഗഫൂർ, സരിഗ, വിസ്‌ന എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്‌സ് കേരള ക്ക് വേണ്ടി ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് അയങ്കലം, താലൂക്ക് രക്ഷാധികാരി അലിമോൻ പൂക്കരത്തറ എന്നിവർ സംസാരിച്ചു. സന്നദ്ധ സേവനത്തിന് രക്തദാതാക്കൾക്കും ബി ഡി കെ പ്രവർത്തകർക്കും ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രത്യേകം നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments