പൊന്നാനി പോലീസ് പീഡനക്കേസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: മുസ്‌ലിം ലീഗ്
പൊന്നാനി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പോലീസ് പീഡനക്കേസിന് പിന്നിലെ സിപിഎം ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പീഡനക്കേസുമായി ബന്ധപ്പെട്ട സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ കേസിൽ പ്രതികളാകുമെന്ന സാഹചര്യത്തിലാണ്.
ഗൂഢാലോചന നടന്നുവന്ന സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലോടെ ഈ കേസുമായി പൊന്നാനിയിലെയും മലപ്പുറം ജില്ലയിലെയും സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവന്നിരിക്കുകയാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ, ഷമീർ ഇടിയാട്ടയിൽ, വി വി ഹമീദ്, വി കെ എം ഷാഫി, ടി കെ അബ്ദുൽ റഷീദ്, ബഷീർ കക്കിടിക്കൽ, കെ ആർ റസാക്ക്, വി പി ഹസൻ, ടി എ മജീദ്, യു മുനീബ്, അഡ്വ: അഷറഫ്, ടി പി മുഹമ്മദ്,പി ബീവി, കുഞ്ഞുമുഹമ്മദ് കടവനാട്, കെ കെ ബീരാൻകുട്ടി, സുബൈർ കൊട്ടിലുങ്ങൽ, ഉമ്മർ തലാപ്പിൽ, കെ ടി അബ്ദുൽ ഗനി, മുഹമ്മദലി നരണിപ്പുഴ, അഷ്റഫ് കാട്ടിൽ, അഷ്ഹർ പെരുമുക്ക്,കെ സി ശിഹാബ്, ഷബീർ ബിയ്യം, അഡ്വ: ബക്കർ, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments