എൻ.എം.എം.എസ് പരീക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
മാറഞ്ചേരി: തണൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള എൻ.എം.എം.എസ് പരീക്ഷാ പരിശീല പഠന ക്ലാസ്സ് സംഘടിപ്പിച്ചു. മുക്കാല തണൽ ആഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസ്സ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു.
പരിശീലന ക്ലാസ്സിന് പ്രമുഖ ട്രൈയ്നർ കുഞ്ഞബ്ദുല്ല മാസ്റ്റർ കുറ്റ്യാടി നേതൃത്വം നൽകി.
തണൽ സെക്രട്ടറി എ. മുഹമ്മദ് മുബാറക് സ്വാഗതവും പി. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments