പൊന്നാനിയിൽ എ ഐ എസ് എഫ് പ്രവർത്തകനെ ആക്രമിച്ച കേസിൽ പോലീസ് പ്രതികളെ തെളിവെടുപ്പ് നടത്തി
പൊന്നാനി കർമ റോഡിൽ തങ്ങളുടെ ലഹരി വിൽപനക്കെതിരെ വിവരം നൽകി എന്നാരോപിച്ച് സിപിഐ യുവജന വിഭാഗം ഭാരവാഹിയായ പൊന്നാനി സ്വദേശി മാജിദിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്ത കേസിൽ പൊന്നാനിയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘത്തിലെ പ്രധാനി മീൻ തെരുവ് എഴുകുടിക്കൽ സിദ്ധീക്കിൻ്റെ മകൻ ഷമീം 28 വയസ്സ് എന്ന ലുട്ടാപ്പി ഷമീമിനെയും കൂട്ടാളിയും പൊന്നാനിയിൽ മാനസിക വൈകല്യം ഉള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് പൊന്നാനി പോലീസ് ബാംഗ്ലൂരിൽ നിന്നും ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ ലഹരിക്കേസിൽ ഉൾപടെ നിരവധി കേസുകളിൽ പ്രതിയായ കർമ റോഡിൽ വെട്ടത്തിങ്കര വിക്രമൻ്റെ മകൻ വിനായകൻ എന്ന നത്തോലി വിനയകനെയും 24 വയസ്സ്, പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവത്തിന് ശേഷം ഒളിവിൽ പോയി സംസ്ഥാനത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ.കേസിൽ ഒളിവിൽ പോയ മറ്റൊരു പ്രതിയായ ചട്ടി അർഷാദിനെ ദിവസങ്ങൾക്ക് മുമ്പ് പൊന്നാനി എസ്ഐ അരുൺ R U വിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം പൊന്നാനി ഹാർബറിൽ വെച്ച് പിടികൂടിയിരുന്നു. പ്രതികളുടെ പേരിൽ കാപ്പ ഉൾപ്പടെയുള്ള നടപടികൾ ചെയ്തു വരികയാണ് എന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments