നവീൻ ബാബു CPIM ൻ്റെ ധാർഷ്ഠ്യത്തിൻ്റെ ഇര: റോയ് അറക്കൽ
സി പി എം ൻ്റെ രാഷ്ട്രീയ ധാർഷ്ഠ്യത്തിൻ്റെ ഇരയാണ് മാനഹാനിയിൽ ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവെന്നും ഇത്തരം ധാർഷ്ഠ്യമാണ് ബംഗാളിലും ത്രിപുരയിലും സി പി എം നെ നശിപ്പിപ്പിച്ചതെന്നും SDPI സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു. പിണറായി പോലീസ് RSS കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി പൊന്നാനി മണ്ഡലം സംഘടിപ്പിച്ച ജനജാഗ്രതാ റാലിയുടെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി എം RSS ൻ്റെ കുഴലൂത്തുകാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി നയിച്ച റാലി വണ്ടിപ്പേട്ടയിൽ ജില്ലാ പ്രസിഡൻ്റ് അൻവർ പഴഞ്ഞി പതാക കൈമാറി. പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് സമാപന പൊതു സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം അദ്ധ്യക്ഷനായിരുന്നു.
ജില്ലാ കമ്മറ്റി അംഗങ്ങളായ ഫത്താഹ് മാസ്റ്റർ പൊന്നാനി അബ്ദുള്ളക്കുട്ടി തിരുത്തി, മണ്ഡലം ഭാരവാഹികളായ റിഷാബ് അഫ്സൽ നസീർ പൊന്നാനി മുൻസിപ്പൽ പ്രസിഡൻ്റ് സകീർ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ട്രഷറർ ഫസൽ പുറങ്ങ് സ്വാഗതവും ഷഹീർ തണ്ണിത്തുറ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments