മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകള്‍: ഡിസംബര്‍ 19 മുതല്‍ 27 വരെയാണ് മലപ്പുറം ജില്ലയിലെ അദാലത്തുകൾ നടക്കുന്നത്.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' - പരാതി പരിഹാര അദാലത്തുകളിൽ പരിഗണിക്കുന്നതിനുള്ള മലപ്പുറം ജില്ലയിലെ പരാതികൾ ഡിസംബർ 6 മുതൽ 13 വരെ നൽകാം. പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോർട്ടൽ വഴി ഓൺലൈനായും നൽകാം. നേരത്തെ ഡിസംബർ 2 മുതൽ അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനം സർക്കാർ ഉത്തരവ് പ്രകാരം 6 ലേക്ക് നീട്ടുകയായിരുന്നു.
ഡിസംബര്‍ 19 മുതല്‍ 27 വരെയാണ് മലപ്പുറം ജില്ലയിലെ അദാലത്തുകൾ നടക്കുന്നത്. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ ജനങ്ങളെ നേരില്‍ കേള്‍ക്കും. ഏറനാട് താലൂക്കില്‍ ഡിസംബര്‍ 19 നും നിലമ്പൂരില്‍ 20 നും പെരിന്തല്‍മണ്ണയില്‍ 21 നും തിരൂരില്‍ 23 നും പൊന്നാനിയില്‍ 24 നും തിരൂരങ്ങാടിയില്‍ 26 നും കൊണ്ടോട്ടിയില്‍ 27 നുമാണ് അദാലത്തുകള്‍ നടക്കുക.
പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ വകുപ്പ് തലത്തില്‍ ജില്ലാ അദാലത്ത് സെല്ലും നടപടികള്‍ നിരക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായ ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലും പ്രവര്‍ത്തിക്കും.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍ ഇവയാണ്: ഭൂമി സംബന്ധമായ വിഷയങ്ങള്‍- (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍- ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്- കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍,
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,
വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.
അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍: നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങള്‍, വായ്പ എഴുതി തള്ളല്‍, പൊലീസ് കേസുകള്‍, പട്ടയങ്ങള്‍, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കരുതൽ പോർട്ടൽ സംബന്ധിച്ച് ഡിസംബർ 2 ന് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments